കൊല്ലം : പത്തനാപുരം കുന്നിക്കോട് നിന്നും കാണാതായ 13 വയസ്സുകാരിയെ കണ്ടെത്തി.
മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.ആർപിഎഫി ന്റെ സംരക്ഷണയിലാണ് കുട്ടി.
കുട്ടി തന്നെയാണ് തിരൂരിൽ ഉണ്ടെന്നുള്ള വിവരം വീട്ടുകാരെ ഫോൺ വിളിച്ച് അറിയിച്ചത്. ട്രെയിനിൽ കൂടെയുണ്ടായിരുന്ന സ്ത്രീയുടെ ഫോൺ ഉപയോഗിച്ചാണ് വീട്ടുകാരെ വിവരം അറിയിച്ചത്.
ഇന്നലെ വൈകിട്ടൊടെയാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിഞ്ഞത്. അമ്മ ഭക്ഷണം കഴിക്കാൻ പറഞ്ഞതിന്റെ പേരിൽ പിണങ്ങി ഇറങ്ങുകയായിരുന്നു. അമ്മ ജോലിയ്ക്കും, മുത്തച്ഛൻ വീടിനു പുറത്തും പോയ ശേഷമാണ് കുട്ടി വീട് വിട്ടുപോയത്. അമ്മൂമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത് നോയമ്പ് ആയതിനാൽ കുട്ടി ഉറങ്ങുകയായിരിക്കും എന്നാണ് മുത്തശ്ശി ധരിച്ചിരുന്നത്.
തുടർന്ന് ജോലികഴിഞ്ഞ് വീട്ടിലെത്തിയ അമ്മ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തവെയായിരുന്നു കുട്ടിയെ കണ്ടെത്തിയത്.