കളമശ്ശേരി പോളിടെക്നിക്ക്‌ ഹോസ്റ്റലിൽ പരിശോധന; കഞ്ചാവും ഗർഭനിരോധന ഉറകളും പിടികൂടി

കൊച്ചി : കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. അഭിരാജ്, ആദിത്യൻ, ആകാശ് എന്നീ വിദ്യാർത്ഥികൾ പോലീസ് പിടിയിലായി. മറ്റു മൂന്നു കുട്ടികൾ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.മൂന്നാം വർഷ ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാർത്ഥികളാണ്പിടിയിലായത്. പിടികൂടിയവരിൽ എസ്എഫ്ഐ പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്.
ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ ഡിജെ പാർട്ടി സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചി പോലീസ്‌ ഇന്നലെ രാത്രി 9 മണിയോടെ ഹോസ്റ്റൽ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഹോസ്റ്റൽ മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും. മദ്യക്കുപ്പികളും പിടികൂടി.ഹോസ്റ്റൽ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടന്നിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.