കായംകുളം : ഗതാഗതം തടഞ്ഞ് കാപ്പാ കേസ് പ്രതിയുടെ പിറന്നാളാഘോഷം.
കുപ്രസിദ്ധ ഗുണ്ട വിഠോബ ഫൈസലിന്റെ സിനിമാ സ്റ്റൈലിൽ ഉള്ള പിറന്നാൾ ആഘോഷമാണ് ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് പുതുപ്പള്ളി കൂട്ടം വാതുക്കൽ പാലത്തിൽ വെച്ച് ഗുണ്ടാസംഘം പിറന്നാളാഘോഷം സംഘടിപ്പിച്ചത്.
പരസ്യ മദ്യപാനവും പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടുറോഡിൽ നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി ഗുണ്ടകൾ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
പ്രദേശവാസികൾ അറിയിച്ചത് അനുസരിച്ച് എത്തിയ പോലീസ് ഉദ്യോഗസ്ഥർ പിറന്നാൾ സംഘടിപ്പിച്ച വിഡോബ ഫൈസൽ, കായംകുളത്ത് യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പുട്ട് അജ്മൽ, കാപ്പാ നിയമപ്രകാരം നടപടി നേരിട്ടു കൊണ്ടിരിക്കുന്ന കുപ്രസിദ്ധ ഗുണ്ട പത്തിയൂർ ആഷിക്ക്, ആഷിക്കിൻ്റെ സഹോദരൻ ആദീൻ എന്നിവരെ പിടികൂടി.