തൃശൂർ : ശിവസേന ( ഉദ്ദവ് ബാലാസാഹേബ് താക്കറെ) യുടെ തൊഴിലാളി സംഘടനയായ ഭാരതീയ കാംഗാർ സേനയുടെ സംസ്ഥാന കാര്യാലയം തൃശൂർ മച്ചിങ്ങൽ ലൈനിൽ മുൻ കേന്ദ്ര മന്ത്രിയും ഭാരതീയ കാംഗാർ സേനയുടെ ദേശീയ പ്രസിഡൻ്റും ശിവസേന എം.പി യുമായ അർവിന്ദ് സാവന്ത് നിർവഹിച്ചു. ശിവസേന കേരള രാജ്യ പ്രമുഖ് സജി തുരുത്തിക്കുന്നേൽ, സംസ്ഥാന സെക്രട്ടറി അജി പെരിങ്ങമല ,ഭാരതീയ കാംഗാർ സേനയുടെ സംസ്ഥാന സെക്രട്ടറി വിബിൻ ദാസ് കടങ്ങോട്ട്, ശിവസേന തമിഴ്നാട് സംസ്ഥാന സെക്രട്ടറി മുരുകൻ , ശിവസേന തൃശൂർ ജില്ലാ പ്രസിഡൻ്റ് മധു കാരിക്കോടൻ എന്നിവർ പങ്കെടുത്തു . ചടങ്ങിൽ ശിവസേനയുടെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി അർഹതപ്പെട്ടവർക്കുള്ള വീൽ ചെയറുകളും , തയ്യൽ മെഷിനുകളും വിതരണം ചെയ്തു .
കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ശിവസേന കേരള സംസ്ഥാന സമിതി അംഗങ്ങളുടെ ലീഡേഴ്സ് മീറ്റ് ശിവസേന കേരള സമ്പർക്ക പ്രമുഖും കൂടിയായ അർവിന്ദ് സാവന്ത് ഉദ്ഘാടനം ചെയ്തു . തുടർന്ന് ശിവസേനയുടെ കേരളത്തിലെ പ്രവർത്തനങ്ങളെ കുറിച്ചും നയ രൂപീകരണത്തെ കുറിച്ചും ശിവസേന സംസ്ഥാന സമിതി അംഗങ്ങളുമായി ചർച്ച ചെയ്തു . വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശിവസേനയുടെ പ്രാതിനിധ്യം പതിനാല് ജില്ലയിലും തെളിയിക്കുമെന്ന് ശിവസേന കേരള രാജ്യ പ്രമുഖ് സജി തുരുത്തിക്കുന്നേൽ പറഞ്ഞു . തുടർന്ന് ഹൈക്കോടതിക്ക് സമീപം കുട്ടപ്പായി റോഡിലുള്ള ശിവസേന സംസ്ഥാന കാര്യാലയത്തിൽ നടക്കുന്ന എറണാകുളം ജില്ലാ പ്രീ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
Prev Post
Next Post