40 കുപ്പികളിലായി 20 ലിറ്റർ മദ്യം എക്സൈസ് പിടികൂടി

കൊല്ലം: ഡ്രൈ ഡേ യിൽ അനധികൃത മദ്യ വില്പന നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കരുവ കാഞ്ഞിരംകുഴിയിൽ നിന്നും പനയത്തേക്ക് പോകുന്ന ഭാഗത്തു എക്സൈസ് നടത്തിയ
പരിശോധനയിൽ ഇഞ്ചവിള ഗവൺമെന്റ് യുപി സ്കൂളിന് കിഴക്കുവശം പണി പൂർത്തീകരിക്കാത്ത വീടിന്റെ പരിസരത്തു നിന്നും രഹസ്യ വില്പനയ്ക്കായി സൂക്ഷിച്ചിരിന്ന വൻതോതിലുള്ള മദ്യം പിടികൂടി.
അര ലിറ്ററിന്റെ കുപ്പികളിലായി 40 കുപ്പികളിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്. പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഈ പ്രദേശം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മദ്യ മാഫിയകളെ കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണം ശക്തമായിരിക്കുകയാണ്.
കൊല്ലം എക്സൈസ് റേഞ്ച് പാർട്ടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനായിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ആസിഫ് അഹമ്മദ്, ശ്യാം കുമാർ, ഉണ്ണികൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക എന്നിവർ റെയ്ഡിൽ പങ്കെടുത്തു.