വിദ്വേഷ പരാമർശം : പിസി ജോർജിനെ റിമാൻഡ് ചെയ്തു

കോട്ടയം : വിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കി.
ജാമ്യപേക്ഷ തള്ളിയ ഈരാറ്റുപേട്ട കോടതി പിസി ജോർജിനെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
വൈദ്യ പരിശോധനയ്ക്കായി ഈരാറ്റുപേട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പിസി ജോർജിന്റെ ആരോഗ്യനിലയിൽ സംശയം ഉയർന്നതിനെ തുടർന്ന് മജിസ്ട്രേറ്റിന്റെ നിർദ്ദേശത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആരോഗ്യസ്‌ഥിതിയിൽ മാറ്റമുണ്ടായാൽ പി സി ജോർജിനെ പാലാ ജയിലിലേക്ക് മാറ്റും.
ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശക്കേസിൽ പി സി ജോര്‍ജ് സമർപ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടിരുന്നു.
ഇന്ന് കീഴടങ്ങാമെന്ന് കാണിച്ച്‌ ജോര്‍ജ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പൊലിസിനു കത്ത് നല്‍കിയിരുന്നെങ്കിലും രാവിലെ കോടതിയില്‍ ആണ് ജോര്‍ജ് കീഴടങ്ങിയത്.