വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിൽ

കൊട്ടാരക്കര: വീട്ടിൽ നട്ടു വളർത്തിയ ആറു കഞ്ചാവ് ചെടികളുമായി യുവാവ് കൊട്ടാരക്കര റേഞ്ച് എക്സൈസിന്റെ പിടിയിൽ.
മൈലം കുറ്റിവിള വീട്ടിൽ മോനി ബി (26) ആണ് അറസ്റ്റിലായത്.
എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ. ബാബു പ്രസാദിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
രണ്ടു മാസം പ്രായവും 10 മുതൽ 18 വരെ സെന്റിമീറ്റർ വളർച്ച എത്തിയ കഞ്ചാവ് ചെടികളാണ് പിടികൂടിയത്.
രണ്ട് ചെടിച്ചട്ടികളിലായി സ്വന്തം ഉപയോഗത്തിനും വിൽപ്പന നടത്തുന്നതിനുുമായാണ് കഞ്ചാവ് ചെടി നട്ടു വളർത്തിയതെന്ന് വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രതീ സമ്മതിച്ചിട്ടുണ്ട്. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ പി.പ്രശാന്ത് ,പി.സുജിത് കുമാർ സിവിൽ എക്സൈസ് ഓഫിസർമാരായ ജ്യോതി, മനീഷ്, സിബിൻ, അജിത്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരെ സൗമ്യ, മുബീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.