ലൈംഗിക പീഡനക്കേസിൽ മുകേഷിനെ കുരുക്കിലാക്കി കുറ്റപത്രം

കൊല്ലം : ലൈംഗിക പീഡന ആരോപണ കേസിൽ  നടനും എംഎല്‍എയുമായ മുകേഷ് നെതിരെ കുറ്റപത്രം.എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സ്പെഷ്യൽ അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. ആലുവയിലെ നടിയുടെ പരാതിയിലാണ് കുറ്റപത്രം നൽകിയത്.
മുകേഷിനെതിരെ സാക്ഷി മൊഴികളും
സാഹചര്യ തെളിവുകളും,ഡിജിറ്റൽ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടല്ലോ,ഇനി കോടതി തീരുമാനിക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

2011 ല്‍ വാഴാനിക്കാവില്‍ സിനിമാ ചിത്രീകരണ സമയത്ത് ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് കയറിപ്പിടിക്കാൻ ശ്രമിച്ചെന്നും, ബെഡിലേക്ക് തള്ളിയിട്ടെന്നുമാണ് നടി പരാതി നൽകിയത് . അടുത്തിടെയാണ് സംഭവത്തില്‍ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന്  വടക്കാഞ്ചേരി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.