തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗതം നിയന്ത്രണം.ശ്രീമൂലം ക്ലബ് ജംഗ്ഷൻ മുതൽ വിമൻസ് കോളേജ് ജംഗ്ഷൻ വരെയുള്ള റോഡിൽ ടാറിംഗുമായി ബന്ധപ്പെട്ട് ഇന്ന് ഭാഗീകമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി സിറ്റി പോലീസ് അറിയിച്ചു.
ശ്രീമൂലം ക്ലബ് ജംഗ്ഷൻ മുതൽ വിമൻസ് കോളേജ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലും യാതൊരു പാർക്കിംഗും അനുവദിക്കുന്നതല്ല. ടാറിംഗ് നടക്കുന്ന ട്രാക്കിന് എതിർവശത്തുള്ള ട്രാക്കിലൂടെ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ കടത്തി വിടുന്നതാണ്.
ശ്രീമൂലം ക്ലബ് ജംഗ്ഷനിൽ ടാറിംഗ് നടക്കുന്ന സമയത്ത് ഇടപഴിഞ്ഞി ഭാഗത്തു നിന്നും ശ്രീമുലം ക്ലബ് ജംഗ്ഷൻ വഴി ഗതാഗതം അനുവദിക്കുന്നതല്ല.ഇടപഴിഞ്ഞി ഭാഗത്ത് നിന്നും വഴുതക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ജഗതി,ഡി.പി.ഐ ,വിമൻസ് കോളേജ് ജംഗ്ഷൻ വഴിയും വെള്ളയമ്പലം,കെൽട്രോൺ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊച്ചാർ റോഡ്,ശാസ്തമംഗലം,വെള്ളയമ്പലം വഴി പോകേണ്ടതാണ്.
വഴുതക്കാട് ജംഗ്ഷനിൽ ടാറിംഗ് ചെയ്യുന്ന സമയം ഡിപിഐയിൽ നിന്നും വഴുതക്കാട് വഴി പോകുന്ന വാഹനങ്ങൾ ഡിപിഐ,വിമൻസ് കോളേജ് ജംഗ്ഷൻ വഴിയും,ബേക്കറി ജംഗ്ഷനി നിന്നും DPI ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വിമൻസ് കോളേജ് ജംഗ്ഷൻ വഴി ഡാണമുക്ക് ഭാഗത്തേയ്ക്കും ഇടപഴിഞ്ഞി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ മൂസ്യീയം വെളളയമ്പലം,ശാസ്തമംഗലം വഴി പോകേണ്ടതാണെന്നും പോലീസ് അറിയിച്ചു.