ആദായ നികുതിയിൽ വിപ്ലവം സൃഷ്ടിച്ച കേന്ദ്ര ബഡ്ജറ്റ്

ദില്ലി : ആദായനികുതിയില്‍ വിപ്ലവം സൃഷ്ടിച്ച കേന്ദ്ര ബജറ്റ്. 12 ലക്ഷം ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കി. മധ്യവർഗ്ഗത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന ജനകീയ പ്രഖ്യാപനമാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ നടത്തിയിരിക്കുന്നത്.
10 ലക്ഷം വരെ വരുമാനം ഉള്ളവർ നികുതി നല്‍കേണ്ടതില്ലെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഏവരും കരുതിയത്. ഈ പ്രതീക്ഷകള്‍ക്കെല്ലാം മുകളിലായിക്കൊണ്ടാണ് 12 ലക്ഷം എന്ന പരിധി വെച്ചിരിക്കുന്നത്.
സമീപകാലത്തെ തന്നെ ഏറ്റവും വലിയ നികുതി ഇളവാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപനം നടപ്പിലാകുന്നതോടെ 18 ലക്ഷം ശമ്പളം ഉള്ളവർ എഴുപതിനായിരം വരേയും, 25 ലക്ഷം വരെ ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടേയും നേട്ടമുണ്ടാകും. മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഒരു ലക്ഷമാക്കി ഉയർത്തിയതിനോടൊപ്പം തന്നെ നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകള്‍ നല്‍കാനുള്ള കാലാവധി നാല് വർഷമാക്കുകയും ചെയ്തു. വാടക ഇനത്തില്‍ ടിഡിഎസിനുള്ള വാർഷിക പരിധി 6 ലക്ഷമാക്കിയതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനം.

12 ലക്ഷം ശമ്പളക്കാർക്ക് സ്റ്റാൻഡേഡ് ഡിഡക്ഷൻ (75000)രൂപ അടക്കം 12.75 ലക്ഷത്തിന്റെ ആനുകൂല്യമാണ് ലഭിക്കുന്നത്. അതായത് 12.75 ലക്ഷം വരെ ശമ്പളമുള്ളവർ നികുതി അടക്കേണ്ടതില്ല. 12 ലക്ഷം രൂപവരെ വരുമാനമുള്ള മറ്റുള്ളവർക്ക് ടാക്സ് റിബേറ്റ് ക്ലെയിം ചെയ്തുകൊണ്ട് നികുതി നല്‍കാതിരിക്കാം. നേരത്തെ 15 ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ളവർക്ക് 30 ശതമാനം നികുതി ചുമത്തിയിരുന്നെങ്കില്‍ ഇനി മുതല്‍ 24 ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ളവരെ ഇത്ര ഉയർന്ന നികുതി നല്‍കേണ്ടതായിട്ടുള്ളു