കൊല്ലം: മൂന്ന് വ്യത്യസ്ത കേസുകളിലായി വ്യാജമദ്യം വിൽപ്പന നടത്തിയ മൂന്നു പേരെ കൊല്ലം എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. ശക്തികുളങ്ങര ജംഗ്ഷനിൽ മാതാവിന്റെ കുരിശടിക്ക് സമീപമുള്ള ഹോട്ടലിന് മുൻവശം വച്ച് മദ്യവിൽപ്പന നടത്തിയ കരുനാഗപ്പള്ളി വളയാപ്പള്ളി പട്ടരയ്യത്ത് തെക്കതിൽ പരമേശ്വരൻ പിളള മകൻ ശ്രീകുമാർ (54), ചാമ്പക്കുളം കേന്ദ്രീകരിച്ചു മദ്യ വിൽപ്പന നടത്തിയ കുറ്റത്തിന് കിളികൊല്ലൂർ പമുഖത്തു വടക്കതിൽ വീട്ടിൽ തങ്കപ്പൻ ആചാരി മകൻ ലതികേഷ് (43 ).കൊല്ലം വാടി ലേല ഹാളിന് സമീപം സെൻറ് ആൻറണി ബാറ്ററി റീചാർജിങ് സ്ഥാപനത്തിന് സമീപത്ത് നിന്ന് സ്കൂട്ടറിൽ വിദേശ മദ്യം സൂക്ഷിച്ച് വെച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ നീണ്ടകര വെളിത്തുരുത്ത് നിതിൻ മന്ദിരത്തിൽ ഡേവിഡ് മകൻ ഷാജി എന്നറിയപ്പെടുന്ന ജിപ്സൺ (56) എന്നിവർക്കെതിരെ എക്സൈസ് കേസെടുത്തു.
ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജി ശ്രീകുമാർ, എ. ഷഹാലുദീൻ,ബിനുലാൽ,വിനോദ്
എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതികളെ പിടികൂടിയത്