സൗദി അറേബ്യ: ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം15 പേർ മരിച്ചു.
മരിച്ചവരിൽ 9 പേർ ഇന്ത്യക്കാരാണ്.
കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ളയാണ് മരിച്ച മലയാളി.
കൊല്ലം കേരളപുരം ശശീന്ദ്ര ഭവനത്തില്‍ പ്രസാദിൻറെയും രാധയുടെയും മകനാണ് മരിച്ച വിഷ്ണു.മൂന്ന് വർഷമായി ഈ കമ്പനിയിൽ എൻജിനീയറായി ജോലിചെയ്യുകയാണ് വിഷ്ണു.
മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്കർ സിംഗ് ദാമി, സക്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടല്, രമേശ് കപേലി എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് ഇന്ത്യക്കാർ.3 പേർ നേപ്പാള്‍ സ്വദേശികളും 3 പേർ ഘാന സ്വദേശികളുമാണ്.
അറാംകോ ജോലി സ്ഥലത്തേക്ക് 26 ജീവനക്കാരുമായി പോകുകയായിരുന്ന എസിഐസി സർവീസ് കമ്ബനിയുടെ മിനി വാനില്‍ എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.
ജുബൈല്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന എസിഐസി സർവീസസ് കമ്പനിയുടെ ജിസാൻ അറാംകോ പ്രോജക്ടിലെ 26 ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ11 പേർ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സൗദി ഫയർ ഫോഴ്സും രക്ഷാപ്രവർത്തകരുമെത്തിയാണ് പരുക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. സംഭവസ്ഥലത്ത് തന്നെ15 പേരും മരണപെട്ടിരുന്നു .
ഗുരുതരമായി പരുക്കേറ്റവരെ എയർ ആംബുലൻസില്‍ അബഹ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി,അബുഅരീഷ് കിങ് ഫഹദ് ആശുപത്രി,ജിസാൻ മുഹമ്മദ് ബിൻ നാസർ ആശുപത്രി,ബൈഷ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.
Next Post