കൊല്ലം : കരുനാഗപ്പള്ളി ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രത്തിൽ ദർശനത്തിനായി കേന്ദ്ര മന്ത്രിയും സിനിമാ താരവുമായ സുരേഷ് ഗോപിയെത്തി. മൂക്കുംപുഴ ക്ഷേത്രത്തിൽ ഈ വർഷത്തെ മകരഭരണി മഹോത്സവം 2025 ജനുവരി 27 ന് മുതൽ ഫെബ്രുവരി 5 വരെയാണ്. ജനുവരി 27 ന് തിങ്കളാഴ്ച രാവിലെ 9.10 നാണ് തൃക്കൊടിയേറ്റ്. വൈകിട്ട് 4 ന് ഉത്സവ ആഘോഷ ഉദ്ഘാടന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കെ സി വേണുഗോപാൽ എം പി മുഖ്യപ്രഭാഷണം നടത്തും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകും. രാത്രി 8:45 മുതൽ മേജർ സെറ്റ് കഥകളി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് നൃത്തനൃത്ത്യങ്ങൾ. രാത്രി 8:30ന് നാടകം. ബുധനാഴ്ച രാവിലെ ഒൻപതിന് ആയുർവേദ മെഡിക്കൽ ക്യാമ്പ്. 10ന് പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പുനരുജ്ജീവന പരിശീലന പരിപാടി. രാത്രി 8.30ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള. വ്യാഴാഴ്ച രാവിലെ 9 മുതൽ മെഡിക്കൽ ക്യാമ്പ്. വൈകിട്ട് നാലിന് വനിതാ സമ്മേളനം ഡോ ജെ പ്രമീളാദേവി ഉദ്ഘാടനം ചെയ്യും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്താ രമേശ് മുഖ്യപ്രഭാഷണം നടത്തും. രാത്രി 8.30ന് നാടകം. വെള്ളിയാഴ്ച രാവിലെ 9 മുതൽ ഹോമിയോ മെഡിക്കൽ ക്യാമ്പ്. രാത്രി 8:30ന് ഗാനമേള. ഫെബ്രുവരി 1 വൈകിട്ട് നാലിന് മാലവെപ്പ് ഘോഷയാത്രയും തുടർന്ന് മാലവെപ്പ് ചടങ്ങും. രാത്രി 8:30ന് സംഗീത സദസ്സ്. രണ്ടിന് രാവിലെ 9ന് നേത്ര പരിശോധന ക്യാമ്പ്. രാത്രി 8. 30ന് സംഗീതിക കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേളയും കോമഡി ഷോയും. മൂന്നിന് വൈകിട്ട് നാലിന് സാംസ്കാരിക സമ്മേളനം ഡോ രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാർഡുകൾ മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ വിതരണം ചെയ്യും. രാത്രി 8:30ന് ഗാനമേള. ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് 12ന് മീനൂട്ട്. രാത്രി 8.30ന് നൃത്തനൃത്ത്യങ്ങൾ. അഞ്ചിന് രാവിലെ 9ന് പൊങ്കാല വൈകിട്ട് നാലിന് പകൽകാഴ്ച. 8.30 ന് നാടൻപാട്ട് .രാത്രി പത്തിന് താലപ്പൊലി. ഏഴാം പാന. എല്ലാദിവസവും മഹാ അന്നദാനവും നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ എസ് ഋഷീന്ദ്രൻ, എൻ നിജിത്ത്, ടി രത്നകുമാർ, എ സലിംകുമാർ, ഇ കൃഷ്ണദാസ്, ഡി ലെനിൻ എന്നിവർ അറിയിച്ചു.
Next Post