സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള അഖിലേന്ത്യ കബഡി ടൂർണമെൻ്റ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
കൊല്ലം : ഐക്യകേരള രൂപീകരണത്തിനു ശേഷം കായികതാരങ്ങൾക്ക് ഏറ്റവുമധികം ജോലി കൊടുത്തിട്ടുള്ളത് ഇടതു സർക്കാരുകളാണെന്നു പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സി.പി.ഐ എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള കായികോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിൽ തന്നെ ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകിയിട്ടുള്ളത് വിദ്യാഭ്യാസ വകുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൻ്റെ കായികരംഗത്ത് ഒരു രാഷ്ട്രീയപ്പാർട്ടി എങ്ങനെ മാതൃകാപരമായി ഇടപെടുന്നു എന്നതിൻ്റെ തെളിവാണ് ഇത്തരത്തിൽ കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. രാജ്യത്തും സംസ്ഥാനത്തും ആദ്യമായി സ്കൂൾ ഒളിമ്പിക്സ് ഇത്തവണ എറണാകുളത്ത് സംഘടിപ്പിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു.
വി.ജോയി എം എൽ എ മുഖ്യാതിഥി ആയിരുന്നു. മുൻ മന്ത്രി ജെ. മേഴ്സികുട്ടിയമ്മ, സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് ബി. തുളസീധരക്കുറുപ്പ്, ജില്ലാ സ്പോട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, കെ. സേതുമാധവൻ, എസ്. ആർ. അരുൺബാബു, രഞ്ചു സുരേഷ്, വി. ജയപ്രകാശ്, ആർ. ബിജു, വി. ജയകുമാർ, എസ്. അനിൽകുമാർ, ശ്രീകുമാർ പാരിപ്പള്ളി, എസ്. ധർമ്മപാലൻ, ഹരികൃഷ്‌ണൻ. എം, എസ്. സൂരജ് എന്നിവർ സംബന്ധിച്ചു.
സി.പി.ഐ.എം ചാത്തന്നൂർ ഏരിയാ സെക്രട്ടറി പി.വി. സത്യൻ അധ്യക്ഷത വഹിച്ചു. മുൻ ഇൻഡ്യൻ കബഡി ടീം കോച്ച് ജെ. ഉദയകുമാർ സ്വാഗതവും ആർ.എം. ഷിബു നന്ദിയും പറഞ്ഞു.