കൊട്ടിയം : ഭാരതീയ തപാൽ വകുപ്പും തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്പൂർണ തപാൽ മേളയും ആധാർ ക്യാമ്പും 2025 ജനുവരി 24 ന് തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രങ്കണത്തിൽ നടക്കും. രാവിലെ 9 മണി മുതൽ 3.30വരെ ക്യാമ്പ് നടക്കുന്നത്.
പുതിയ ആധാർ എൻറോൾമെന്റ്, 10
വർഷം കഴിഞ്ഞ ആധാർ പുതുക്കൽ
പുതിയ ആധാർ എൻറോൾമെന്റ് (നവജാത ശിശു മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾ), ആധാറിലെ ഫോട്ടോ പുതുക്കൽ,ബയോമെട്രിക് അപ്ഡേഷൻ,ആധാറിലെ മൊബൈൽ നമ്പർ തിരുത്തൽ, ആധാറിലെ മേൽവിലാസം തിരുത്തൽ തുടങ്ങിയ സേവനങ്ങൾ ഉണ്ടായിരിക്കുമെന്ന് പോസ്റ്റ് മാസ്റ്റർ അജുലാൽ പറഞ്ഞു.
കൂടാതെ പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ട്,പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന സുകന്യ സമൃദ്ധി അക്കൗണ്ട്,പ്രധാനമന്ത്രി സുരക്ഷാ ബിമായോജന,പ്രധാനമന്ത്രി ജീവന്‍ ബിമായോജന,അടല്‍ പെന്‍ഷന്‍ യോജന,പോസ്റ്റൽ ലൈഫ് ഇന്‍ഷുറന്‍സ് എന്നീ
പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ തുടനിയാവ് പൊതുജനങ്ങൾക്ക് ആരംഭിക്കുവാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.