ചെങ്ങന്നൂർ: വിദ്യാഭ്യാസം ധനസമ്പാദനം മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ളതാണെങ്കിൽ ജീവിത മൂല്യങ്ങൾ നഷ്ടപ്പെടുത്തുമെന്നും, മനുഷത്വം ഇല്ലാതാക്കുമെന്നും തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൻ്റെ വജ്ര ജൂബിലിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
കോളജങ്കണത്തിൽ ചേർന്ന ചടങ്ങിൽ യുയാക്കീം മാർ കൂറിലോസ് സ ഫ്രഗൻ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
വെബ് സൈറ്റിൻ്റെ ഉദ്ഘാടനം മാത്യു ടി തോമസ് എം. എൽ. ഏ നിർവ്വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി മുഖ്യ പ്രഭാഷണം നടത്തി.
കോളജ് പ്രിൻസിപ്പൽ ഡോ. ഏബ്രഹാം ഏ
റിപ്പോർട്ടവതരിപ്പിച്ചു. ജനറൽ കൺവീനർ ഡോ.സുബി എലിസബേത്ത് ഉമ്മൻ ജൂബിലി പ്രോജക്ട് അവതരിപ്പിച്ചു. ജൂബിലി കലണ്ടറിൻ്റെ പ്രകാശന കർമ്മം മുൻ പ്രിൻസിപ്പൽ ജോൺസൺ ബേബി ക്ക് നൽകി കൊണ്ട് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.
ട്രഷറർ
ജോജി ചെറിയാൻ,. ഡോ.ജേക്കബ് ജോർജ് ,
നഗരസഭാ കൗൺസിലർ റിജോ ജോൺ ജോർജ്, ജനറൽ കൺവീനർ ഡോ. സുജേഷ് ബേബി എസ്. പി ലാൽ , അഡ്വ. പി. ഇ ലാലച്ചൻ , പ്രൊഫ റൂബി മാത്യു, ലിൻ ജു എലിസബേത്ത് സാമുവേൽ ,വി കെ സതീശ് , ഗോപിക പ്രസാദ്, ഡോ. കോശി മത്തായി, എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.