കോഴിക്കോട്: ഫ്ലവേഴ്സ്, 24 ചാനൽ ചെയർമാൻ ഗോകുലം ഗോപാലിനെതിരെ കേസെടുത്ത് പോലീസ്. ചിട്ടിക്കേസുമായി ബന്ധപ്പെട്ട് വ്യാജ സീലും വ്യാജ ഒപ്പും അടക്കം വ്യാജ രേഖ നിർമിച്ചതിന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഗോകുലം ഗോപാലനെതിരെ കേസെടുത്തത്. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ബഷീറിൻ്റെ പരാതിയിൽ പോലീസ് കേസെടുക്കാതിരുന്നതിനെ തുടർന്ന് കോടതിയിൽ സിഎംപി ഫയൽ ചെയ്തു. സി എം പി പരിഗണിച്ച പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന് നിർദ്ദേശം നൽകിയത്.
തുടർന്നാണ് നിവൃത്തിയില്ലാതെ പോലീസ് കേസെടുത്തത്. ഗോകുലം ഗോപാലനും ഭാര്യയും അടക്കം ഗോകുലം ചിറ്റ് ഫണ്ടിന്റെ ഡയറക്ടർമാരെല്ലാം കേസിൽ പ്രതികളാണ്.
Next Post