തിരുവനന്തപുരം:എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. നാലുമാസത്തേക്ക് കൂടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്.
അതേസമയം പ്രശാന്തിനോടൊപ്പം സസ്പെൻഷനിലായ ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു.
ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ ഹിന്ദു വാട്‌സ്ഗ്രൂപ്പ് ഉണ്ടാക്കിയെന്ന പരാതിയിലാണ് വ്യവസായ വകുപ്പ് ഡയറക്ടറായ ഗോപാലകൃഷ്ണനെതിരേ നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എം ജയതിലകിനെതിരേ സോഷ്യല്‍ മീഡിയ വഴി വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായ എന്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ റിപ്പോര്‍ട്ടുകളുടെ പുറത്താണ് ഇരുവര്‍ക്കുമെതിരേ മുഖ്യമന്ത്രി നടപടി സ്വീകരിച്ചത്.