നടിയുടെ പരാതി ബോബി ചെമ്മണ്ണൂർ പിടിയിൽ

വയനാട് : നടി ഹണി റോസിന്റെ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. വയനാട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കൊച്ചി പോലീസ് പിടികൂടിയത്. പോലീസിന്റെ അതിവേഗം നടപടി മൂലമാണ് ബോബി ചെമ്മണ്ണൂരിന്റെ ഒളിവിൽ പോകാനുള്ള നീക്കം പൊളിഞ്ഞത്.
സ്ത്രീത്വത്തെ അവഹേളിച്ചെന്ന കേസിൽ ഐടി ആക്ടിലെ 75(1) 75(4) പ്രകാരം ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മൂന്നുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിന്റെ പേരിൽ  ചുമത്തിയിരിക്കുന്നത്.
ബോബി ചെമ്മണ്ണൂരിന്റെ ആലക്കോട് ഉള്ള ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ ആയിരുന്നു നടിയ്ക്ക് ഇയാളിൽനിന്ന് സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം നേരിടേണ്ടിവന്നത്.
പോലീസ് നടപടി കടുപ്പിച്ചതോടെ ബോബി ചെമ്മണ്ണൂർ സാമൂഹിക മാധ്യമത്തിലൂടെ ഹണി റോസിനോട് മാപ്പു ചോദിച്ചിരുന്നെങ്കിലും മാപ്പ് തനിക്ക് ആവശ്യമില്ലെന്നാണ് ഹണി റോസിന്റെ നിലപാട്.