തൃശ്ശൂർ: കോർപ്പറേഷൻ മേയർ എം വർഗീസും സിപിഐ നേതാവും മുൻ മന്ത്രിയുമായ വി.എസ് കുമാറും തമ്മിൽ വാക്ക് പോര്.
ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ക്രിസ്മസ് കേക്കുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ മേയറുടെ വീട് സന്ദർശിച്ചിരുന്നു. ഇതിനെ വിമർശിച്ച് വിഎസ് സുനിൽകുമാർ രംഗത്ത് വന്നതോടെയാണ് പരസ്പരം വാക്ക് പോര് ആരംഭിച്ചത്.
സുനിൽകുമാർ എന്തിനാണ് കെ സുരേന്ദ്രന്റെ വീട്ടിൽ പോയത്, കെ സുരേന്ദ്രൻ സുനിൽകുമാറിന്റെ വീട്ടിലും വന്നിട്ടുണ്ടല്ലോ എന്റെ വീട്ടിൽ കേക്ക് കൊണ്ടുവന്നത് ഇത്ര വലിയ പ്രശ്നമാണോ എന്നും സുല്‍കുമാറിന് മറുപടിയായി തൃശ്ശൂർ മേയർ പറഞ്ഞു. സുനിൽകുമാറിന് കണ്ണുകടി ആണെന്നും തന്നെ പുറത്താക്കി ബിജെപിയിൽ എത്തിക്കാൻ തിടുക്കം കാട്ടുകയാണ് സുനിൽകുമാർ ചെയ്യുന്നത് എന്നും തൃശ്ശൂർ മേയർ ആരോപിച്ചു.
എന്നാൽ കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്‍റെ സന്ദർശനം മാത്രമാണെന്നുമാണ് കെ സുരേന്ദ്രൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം ക്രിസ്തുമസ് ദിവസം തന്‍റെ വസതിയിൽ ആര് വന്നാലും സ്വീകരിക്കുമെന്നും ക്രിസ്മസ് സ്നേഹത്തിന്‍റെയും സമാധാനത്തിന്റെയും ദിവസമാണെന്നുമാണ് മേയർ എം കെ വർഗീസിന്‍റെ മറുപടി.
ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ വിവാദങ്ങളിൽ ഏർപ്പെട്ടയാളാണ് മേയർ. വാക്കുകളിൽ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല എന്നായിരുന്നു അന്ന് മേയർ നൽകിയ മറുപടി.