തിരുവനന്തപുരം : എ.ഡി.ജി.പി എം ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്‌ളീൻ ചിറ്റ്.
അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് അജിത് കുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ട്.
കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്തുന്ന മാഫിയകളുമായുള്ള ബന്ധം, അനധികൃത സ്വത്ത് സംമ്പാദനം , കവടിയാറിലെ ബഹുനില മാളിക നിർമ്മാണം, അനധികൃതമായി ഫ്ലാറ്റ് കൈക്കലാക്കി മറിച്ച് വിറ്റ് അമിത ലാഭം ഉണ്ടാക്കൽ തുടങ്ങിയ ആരോപണങ്ങളാണ് പി വി അൻവർ ഉന്നയിച്ചത്.
ആരോപണങ്ങൾ അന്വേഷിച്ച സംസ്ഥാന വിജിലൻസ് അൻവറിന്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം എസ്ബിഐയിൽ നിന്ന് ലോണെടുത്ത പണം ഉപയോഗിച്ചാണ് വീട് നിർമ്മാണം നടത്തിയതെന്നും . അജിത് കുമാറിന് കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിൽ യാതൊരുവിധ ബന്ധവുമില്ലന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റ് വിൽപ്പനയിലും വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സംസ്ഥാന ഡിജിപിക്ക് വിജിലൻസ് കൈമാറും.
ഇതോടെ ഡിജിപി സ്ഥാനത്തേക്ക് ഉയർത്താൻ മന്ത്രിസഭ അനുമതി നൽകിയ അജിത് കുമാറിന്റെ പേരിലുള്ള വിജിലൻസ് കേസുകൾ ഒഴിവാകും.