ന്യൂനപക്ഷ വിവാദ പരാമർശവുമായി എ.വിജയരാഘവൻ

വയനാട് : ന്യൂനപക്ഷ വർഗീയവാദ വിവാദമുയർത്തി എ വിജയരാഘവൻ വീണ്ടും വിവാദത്തിലായി.വയനാട് സിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തിലാണ് പോളിംഗ് ബ്യൂറോ അംഗം എ വിജയരാഘവന്റെ വിവാദ പരാമർശം.
വയനാട് ലോക്സഭാ സ്ഥാനാർത്ഥിയായിരുന്ന പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയവാദികളുടെ ഘോഷയാത്രയാണ് ഉണ്ടായിരുന്നതെന്നും, ഇവരുടെ പിന്തുണയോടെയാണ് വയനാട് നിന്ന് പ്രിയങ്കയും സഹോദരനായ രാഹുൽഗാന്ധിയും ജയിച്ചതെന്നും കെ വിജയരാഘവൻ പറഞ്ഞത്.
അവരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ എന്താകും സ്ഥിതി എന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

നേരെത്തെ തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് തടഞ്ഞ് നടത്തിയ സിപിഎം സമ്മേളനത്തെ ന്യായീകരിച്ചാണ് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ വിവാദത്തിൽ ആയത്.
എല്ലാവരും കാറിൽ കയറി പോകേണ്ട കാര്യമുണ്ടോയെന്നും നടന്നു പോയാൽ പോരേയെന്നുമാണ് എ.വിജയരാഘവൻ ന്യായീകരിച്ചത്. തൃശൂർ കേച്ചേരിയിൽ കുന്നംകുളം ഏരിയാ സമ്മേളനത്തിലായിരുന്നു വിചിത്രവാദം.