ബാങ്കിന്റെ ഇടപെടൽ വെർച്വൽ അറസ്റ്റിൽ നിന്ന് ഡോക്ടറെ രക്ഷപ്പെടുത്തി പോലീസ്‌

കോട്ടയം : വെർച്വൽ അറസ്റ്റിൽ അകപ്പെട്ട ഡോക്ടറെ രക്ഷപ്പെടുത്തി പോലീസ് സംഘം.
ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് വെർച്വൽ അറസ്റ്റിൽ അകപ്പെട്ട് 525,000 രൂപ തട്ടിപ്പുകാർക്ക് നൽകിയത്.
തുടർച്ചയായുള്ള ഇടപാടിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട എസ്ബിഐ ചങ്ങനാശ്ശേരി ബ്രാഞ്ച് അധികൃതർ തിരുവനന്തപുരം സൈബർ ഹെഡ് കോർട്ടേഴ്സിൽ വിവരം അറിയിച്ചു. സൈബർ പോലീസിന്റെ നിർദ്ദേശം ലഭിച്ച ചങ്ങനാശ്ശേരി പോലീസ് ഉദ്യോഗസ്ഥർ ഡോക്ടറുടെ വീട്ടിലെത്തിയപ്പോൾ
കാണുന്നത് വെർച്ചൽ അറസ്റ്റിൽ അകപ്പെട്ടിരിക്കുന്ന ഡോക്ടറെയാണ്. എന്നാൽ ഡോക്ടർ പോലീസിനെ പറഞ്ഞയക്കാൻ ആണ് ആദ്യം ശ്രമിച്ചത് തുടർന്ന് പോലീസ് പോലീസ് ഉദ്യോഗസ്ഥർ ഡോക്ടറെ കാര്യം പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു.
പോലീസ് എത്തുന്നതിനു മുൻപ് തന്നെ 525,000 രൂപ സൈബർ തട്ടിപ്പ് നടത്തിയവർക്ക് കൈമാറിക്കഴിഞ്ഞിരുന്നു.
പോലീസിന്റെയും ബാങ്കിന്റെയും അടിയന്തര ഇടപെടലിലൂടെ 425,000 ചേർന്ന് തിരിച്ചു പിടിച്ചു.
ഡിജിറ്റൽ അറസ്റ്റ് എന്നത് വ്യാജമാണെന്ന് നിരന്തരമായി ഗവൺമെന്റും മാധ്യമങ്ങളും വാർത്തകൾ നൽകിയിട്ടും സമൂഹത്തിലെ ഉന്നത ശ്രേണിയിൽ നിൽക്കുന്നവർ ഇവരുടെ പിടിയിൽ അകപ്പെടുന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.