തിരുവനന്തപുരം : നഗരത്തിൽ ഗതാഗത നിയന്ത്രണം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാജ് ഭവനിലേയ്ക്ക് മാർച്ചുകൾ നടത്തുന്നതിനാൽ വെള്ളയമ്പലം – കവടിയാർ റോഡിൽ ഗതാഗത തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മാർച്ച് സമയത്ത് പേരൂർക്കട ഭാഗത്ത് നിന്നും വെള്ളയമ്പലം വഴി പോകുന്ന വലിയ വാഹനങ്ങൾ കവടിയാർ തിരിഞ്ഞ് പട്ടം വഴിയും ചെറിയ വാഹനങ്ങൾ
ടിടിസി – ദേവസ്വം ബോർഡ് നന്ദൻകോട് വഴിയും പോകണം. വഴുതക്കാട് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ഗോൾഫ് ലിങ്ക്സ് തിരിഞ്ഞ് പൈപ്പിൻമൂട് -ശാസ്തമംഗലം വഴി പോകണം. വെള്ളയമ്പലം വഴി കവടിയാർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ശാസ്തമംഗലം – പൈപ്പിൻമൂട്- ഊളമ്പാറ വഴി പോകണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.