ഛത്തീസ്ഗഡ് : അച്ഛനാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ ജീവനോട് ഭക്ഷിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡ് അംബികാപൂരിലായി സ്വദേശി ആനന്ദ് യാദവ് എന്ന യുവാവാണ് അന്ധവിശ്വാസത്തിന് ഇരയായത് .
ജീവനുള്ള കോഴിക്കുഞ്ഞിനെ ഭക്ഷിച്ചതിന് പിന്നാലെ ശ്വാസതടസം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിനിടെയാണ് കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയത്. വീട്ടിലെത്തി കുളിച്ച് ഇറങ്ങുന്നതിനിടെ ദേഹാസ്വസ്ഥ്യം തോന്നിയ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.