സിമന്റ് ലോറി പാഞ്ഞു കയറി നാലു വിദ്യാർത്ഥികൾ മരണപ്പെട്ടു
പോലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളുമായി ചെറിയതോതിൽ സംഘർഷം
പാലക്കാട് : മണ്ണാർക്കാട് കരിമ്പയിൽ നിയന്ത്രണം വിട്ട സിമന്റ് ലോറി പാഞ്ഞു കയറി നാലു സ്കൂൾ വിദ്യാർത്ഥികൾ മരണപ്പെട്ടു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കരിമ്പ സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി അൽഭുതകരമായ രക്ഷപ്പെട്ടു.
സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിന്ന കുട്ടികൾക്ക് നേരെയാണ് നിയന്ത്രണം വിട്ട സിമന്റ് ലോറി പാഞ്ഞു കയറിയത്.
അതേസമയം പ്രദേശത്ത് നിരന്തരം അപകടങ്ങൾ ഉണ്ടാവുന്ന മേഖലയാണെന്നും, കുറച്ചു ദിവസങ്ങൾക്കു മുൻപ് രണ്ട് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നതായും പ്രദേശവാസികൾ പറഞ്ഞു.
താൽക്കാലികമായ നടപടികളല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞത് പ്രദേശത്ത് ചെറിയതോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.