കോഴിക്കോട് : നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. പുലർച്ചെ 1.30 ഓടെ കൊയിലാണ്ടി നെല്യാടി പുഴയില്‍ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്.
പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.
മത്സ്യബന്ധന തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്സും എത്തി കുഞ്ഞിന്റെ മൃതശരീരം പുറത്തെടുക്കുകയായിരുന്നു.
കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.