ഗ്രീന്‍ഫീല്‍ഡ് ഹൈവേ വികസനം ;|ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം ഉടൻ നൽകുന്ന നടപടി സ്വീകരിച്ചു : എന്‍.കെ. പ്രേമചന്ദ്രന്‍ എം പി
കൊല്ലം : കടമ്പാട്ടുകോണം – ഇടമണ്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ കേന്ദ്ര റോഡു ഗതാഗതവും ദേശീയപാതയും വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി അറിയിച്ചു. ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നല്‍കുന്നതിനുളള കാലതാമസം ഭൂഉടമകള്‍ക്ക് ബുദ്ധിമുട്ടാണ്. ഭൂമി ഏറ്റെടുക്കുന്നതിനുളള വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ ഭൂമിയുടെ ക്രയവിക്രയം ഉള്‍പ്പെടെ തടസ്സപ്പെട്ടിരിക്കുകയാണ്. 3 (ഡി) വിജ്ഞാപനം പുറപ്പെവിച്ചവര്‍ക്ക് നാളിതുവരെയായി നഷ്ടപരിഹാരം നല്‍കിയിട്ടില്ലാ. 3(എ) വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിനാൽ . ഭൂ ഉടമകളും പ്രദേശവാസികളും പ്രതിസന്ധിയിലാണ്. നഷ്ടപരിഹാര വിതരണത്തിലെ കാലതാമസം ഒഴിവാക്കി നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന് മന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.
സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത വികസനത്തിനു വേണ്ടി നല്‍കേണ്ട വിഹിതം നല്‍കുന്നതില്‍ നിന്നും ഏകപക്ഷീയമായി പിന്മാറിയതും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച ജി.എസ്.ടി റൊയാലിറ്റി ഇളവ് എന്ന നിര്‍ദ്ദേശം സംബന്ധിച്ച് സമയബന്ധിതാമയി തീരുമാനം കൈക്കൊണ്ടില്ല. നഷ്ടപരിഹാര വിതരണത്തിന് കാലതാമസ്സത്തിന്‍റെ മുഖ്യകാരണം ഇതാണ്. കേന്ദ്രത്തിന്‍റെ ആവശ്യത്തെ തുടര്‍ന്ന് ജി.എസ്.ടി റോയാലിറ്റി ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതായി മന്ത്രി അറിയിച്ചു.
ദേശീയപാത 744 വികസനം ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആരംഭിച്ചത്. എന്നാല്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തുകയും ഭാരത് മാല പദ്ധതിയ്ക്ക് പകരമായി ദേശീയപാത വികസനത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഗവണ്‍മെന്‍റിന്‍റെ ഭരണാനുമതി ലഭ്യമാകേണ്ടതായിട്ടുണ്ട്. പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭേദഗതി ഉള്‍പ്പെടെയുളള പുതിയ അലൈന്‍ന്മെന്‍റ് സമര്‍പ്പിച്ചാല്‍ ഉടന്‍ അനുമതി നല്‍കി ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭൂടമകളുടെ പ്രതിസന്ധി കണക്കിലെടുത്ത് അടിയന്തിരമായി പ്രവൃത്തി അനുവദിക്കണമെന്നും നഷ്ടപരിഹാര വിതരണം എത്രയും വേഗം നല്‍കണമെന്നും ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി വീണ്ടും കേന്ദ്ര മന്ത്രിയോടും ദേശീയപാത അതോറിറ്റി ഓഫ് ഇന്‍ഡ്യയോടും ആവശ്യപ്പെട്ടു.