കണ്ണൂർ : നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് കണ്ടെത്തിയ ഞെട്ടിക്കുന്ന തെളിവുകളുമായി ബന്ധു.
തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയ നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഉണ്ടെന്ന് ബന്ധു പറഞ്ഞു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രക്തക്കറയെക്കുറിച്ച് പരാമർശം ഇല്ലായിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട് വായിച്ചു നോക്കാതെ ആർക്കോവേണ്ടിയാണ് ഡോക്ടർ പോസ്റ്റ്മാട്ടം നടത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ കുടുംബാംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ തെളിവുകൾ.