കൊല്ലം : വയനാട്, കോഴിക്കോട് ദുരന്ത മേഖലയിലെ പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി 2024-25 സാമ്പത്തിക വര്‍ഷത്തെ എം.പി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു. വയനാട് ജില്ലയ്ക്കായി 10ലക്ഷം രൂപയും കോഴിക്കോട് ജില്ലയ്ക്കായി 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്.ദുരന്ത മേഖലയിലെ പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി നല്‍കുന്നതിനായി നടപടി സ്വീകരിക്കുവാന്‍ കൊല്ലം ജില്ലാ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കി. ഫണ്ട് വിനിയോഗിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.