തിരുവനന്തപുരം : ഹിന്ദു മല്ലു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐ.എ എസ് നെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി .
വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ ഗ്രൂപ്പിൽ ഇല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നും,വാട്സ്ആപ്പ് ഗ്രൂപ്പിലുള്ള ആരെങ്കിലും പരാതി നൽകിയാൽ മാത്രമേ നിയമപരമായി കേസെടുക്കാൻ കഴിയുകയുള്ളൂവെന്നുമാണ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
നിലവിൽ പരാതി നൽകിയിരിക്കുന്നത് ഗ്രൂപ്പിന് പുറത്തുള്ളവർ ആയതിനാൽ കേസ് നിലനിൽക്കില്ലെന്നാണ് പോലീസിന്റെ വാദം