നയൻതാരയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ചെന്നൈ : നയൻതാരയ്ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു . ധനുഷിന്റെ ഹർജി പരിഗണിച്ചാണ് നയൻതാരയ്ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചത്.
നയൻതാരയുടെ കല്യാണ ആൽബത്തിൽ ധനുഷ് അഭിനയിച്ച ചിത്രത്തിന്റെ പാട്ട് ഉപയോഗിച്ചതിനെ തുടർന്നാണ് നടൻ ധനുഷ് ഹൈക്കോടതിയെ സമീപിച്ചത്.
ആൽബത്തിൽ നിന്ന് വീഡിയോ നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ 10 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ധനുഷിന്റെ വക്കീൽ നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
വക്കീൽ നോട്ടീസിൽ അറിയിച്ച സമയപരിധി കഴിഞ്ഞിട്ടും വീഡിയോ നീക്കം ചെയ്യാത്തതിനെ തുടർന്നാണ് ധനുഷ് ഹൈക്കോടതിയെ സമീപിച്ചത്.