പാലക്കാട് : സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്തു വന്നപ്പോൾ രാഷ്ട്രീയ ചിത്രത്തിൽ മാറ്റങ്ങൾ ഇല്ലാതെ തുടരും.
ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിന്തള്ളി എൽഡിഎഫ് സ്ഥാനാർഥി യു. ആർ പ്രദീപും, ബിജെപി വിജയപ്രതിക്ഷവച്ച പാലക്കാട് എൻഡിഎ സ്ഥാനാർഥി എസ്.കൃഷ്ണദാസിനെ പരാജയപ്പെടുത്തി രാഹുൽ മാങ്കൂട്ടവും വിജയിച്ചു .
വയനാട് ലോക്സഭാ മണ്ഡലം രൂപീകൃതമായത് മുതൽ കോൺഗ്രസ് കയ്യടക്കി വെച്ചിരുന്ന സീറ്റ് ഇത്തവണയും മാറ്റങ്ങൾ ഇല്ലാതെ പ്രിയങ്ക ഗാന്ധി യിലൂടെ കോൺഗ്രസ് അക്കൗണ്ടിലെത്തി .
എൻ കൃഷ്ണദാസിനെ 18669 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് രാഹുൽ മാങ്കൂട്ടം മണ്ഡലം നിലനിർത്തിയത്.
മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് രാഹുൽ മാങ്കുട്ടം നേടിയത്.
ചേലക്കരയിൽ യു ആർ പ്രദീപ് 12122 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസിനെ പരാജയപ്പെടുത്തിയത്.
അതേസമയം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണൻ നേടിയ ഭൂരിപക്ഷത്തിൽ നിന്ന് ഇരുപത്തിയെണ്ണായിരത്തോളം വോട്ടിന്റെ കുറവ് ചേലക്കരയിൽ വന്നിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടന്നാണ് വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്ന് പ്രിയങ്ക ഗാന്ധി കന്നിയങ്കം വിജയിച്ചത്. പ്രിയങ്ക ഗാന്ധിക്ക് ആറു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷ വച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരുന്നു.