ഭരണഘടനാവിരുദ്ധ പ്രസംഗം സജി ചെറിയാനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

കൊച്ചി : ഭരണഘടനാവിവാദ പ്രസംഗം മന്ത്രി സജി ചെറിയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ലോക്കൽ പോലീസിന്റെ റിപ്പോർട്ടും,കേസ് തള്ളിക്കളഞ്ഞ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവും തള്ളിക്കൊണ്ടാണ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നിർദേശം നൽകിയത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സജി നോയൽ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ഭരണഘടനയെ വിമർശിക്കാൻ ആർക്കും അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി സജി ചെറിയാന്റെ വാക്കുകളെ വിമർശിക്കുകയും ചെയ്തിരുന്നു.
പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന തരത്തിലാണ് ഭരണഘടന എഴുതിവെച്ചിരിക്കുന്നതെന്നും കുന്തവും കുടച്ചക്രവും പോലെ ചില നല്ല കാര്യങ്ങൾ ആമുഖത്തിൽ ഉണ്ടെന്നും ആണ് മല്ലപ്പള്ളിയിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ പ്രസംഗിച്ചത്. അതേസമയം മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ പ്രതികരിച്ചു.