കൊല്ലം: കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൻ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് വനിതാ സമ്മേളനം നടന്നു. മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഐ. ജയചിത്രയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് ഓഫ് പോലീസ് അഞ്ജലി ഭാവന ഐ.പി.എസ്., സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണ, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. രൂപാ ബാബു, പന്മന സി.ഡി.എസ്. ചെയർപേഴ്സൺ രമ്യ തുടങ്ങിയവർ സംസാരിച്ചു.
ഉച്ചയ്ക്ക് 12 ന് എൻ്റെ റേഡിയോ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അനിൽ മുഹമ്മദിൻ്റെ പ്രഭാഷണവും തുടർന്ന് വൈകിട്ട് 4 മണിക്ക് ഉത്സവബലിയ്ക്ക് ദേവിയെ കുടിയിരുത്തുന്നതിനായി നിർമ്മിച്ച പടുക്കാമണ്ഡപത്തിൻ്റെ സമർപ്പണവും നടന്നു. ക്ഷേത്രം മേൽശാന്തി വിനോദിന്റെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം പ്രസിഡന്റ് അനിൽ ജോയ്, സെക്രട്ടറി പി.സജി, ഖജാൻജി ആർ.സത്യനേശൻ, ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പടുക്കാമണ്ഡപത്തിൻ്റെ സമർപ്പണ ചടങ്ങ് നടന്നത്.
രാത്രി 10 ന് നാട്യവേദ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച ഡാൻസ് നൈറ്റും വേദിയിൽ അരങ്ങേറി