ലൈംഗികാരോപണക്കേസിൽ സിദ്ധീക്കിന് ജാമ്യം

ദില്ലി : പീഡന ആരോപണക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അതിജീവിത പരാതി നൽകാൻ  വൈകിയത് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്താൽ ചോദ്യം ചെയ്തതിനുശേഷം വിട്ടയക്കണമെന്നും  ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
സിദ്ദിഖിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും, തെളിവുകൾ കണ്ടെത്തുന്നതിനായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും എസ്ഐടി യുടെ അഭിഭാഷകൻ വാദം ഉയർത്തി.
അതേസമയം അതിജീവിത  തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദമാണ് കോടതിയിൽ ഉന്നയിച്ചത്.