പാലക്കാട് : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ വൻക്രമക്കേട്. മറ്റു മണ്ഡലത്തിലുള്ള വോട്ടർമാരെ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് പാലക്കാട് മണ്ഡലത്തിൽ ചേർത്തിരിക്കുന്നതായാണ് പരാതി.
വോട്ടർമാർ അറിയാതെയാണ് മണ്ഡലം മാറ്റി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് വിവരങ്ങൾ. ഡൽഹി മേൽവിലാസത്തിൽ ഐഡി കാർഡ് ഉള്ള വ്യക്തിക്കും പുതുക്കിയ വോട്ടർ പട്ടികയിൽ പേരുണ്ട്.
മലമ്പുഴ നിയമസഭ മണ്ഡലത്തിലെ വോട്ടർമാരെ വ്യാജ രേഖകൾ ചമച്ച് പാലക്കാട് മണ്ഡലത്തിലേക്ക് മാറ്റിയതിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വ്യാജ ഐഡി കാർഡ് നിർമ്മിച്ചാണ് മറ്റു മണ്ഡലങ്ങളിലെ വോട്ടർമാരെ പാലക്കാട് മണ്ഡലത്തിൽ ചേർത്തിരിക്കുന്നത്. വോട്ടർമാർക്ക് പേര് വീട്ടുനമ്പർ എന്നിവയില്ല
ബൂത്ത് ലെവൽ ഓഫീസർമാരുടെ അറിവോടെ അല്ലാതെ വ്യാജ വോട്ട് ചേർക്കൽ നടപടികൾ നടക്കില്ലെന്നും, പുതിയ അംഗങ്ങളെ ചേർക്കുന്നതും,മാറ്റുന്നതും ബൂത്ത് ലെവൽ ഓഫീസർ മാർ മുഖേനയാണ്. ബി എൽ ഓ മാരുടെ അനധികൃത ഇടപെടലുകളും അന്വേഷിക്കുമെന്ന് എം ബി രാജേഷ് പറഞ്ഞു. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.