മലപ്പുറം: കൈക്കൂലി കേസ്സിൽ മാറാക്കര വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റായിരുന്ന ആർ. അനിൽ കുമാർ നെ 7 വർഷം കഠിന തടവിനും 1,.00,000 രൂപ പിഴ ഒടുക്കുന്നതിനും കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചു.
മലപ്പുറം പുന്നത്തല സ്വദേശിയുടെ പേരിലുള്ള 2 ഏക്കർ 33 സെന്റ് വസ്തുവിന്റെ നികുതികുടിശ്ശിക അടക്കുന്നതിന് 5,000 രൂപ കൈക്കൂലി നൽകുന്നതിനിടെ മലപ്പുറം വിജിലൻസാണ് പിടികൂടിയത്.
വിവിധ വകുപ്പുകളിലായി ആകെ 7 വർഷം കഠിന തടവിനും 1,00,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു.
Prev Post