കൊല്ലം: യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവർന്ന കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം വാളത്തുങ്കൽ കേശവ നഗർ ചന്ദ്രോദയം വീട്ടിൽ ഗോപകുമാർ (55)
അഞ്ചാലുംമൂട് തൃക്കരുവ പുത്തേത്ത് മുക്ക് ദേവദാസ് മന്ദിരത്തിൽ വിനു (32)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ അഞ്ചിന് ഇരവിപുരം വഞ്ചികോവിലിൽ പ്രവർത്തിക്കുന്ന ബാറിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിൽ കാവൽപ്പുര റെയിൽവേ ഗേറ്റിന് സമീപത്ത് വച്ച് തെക്കേവിള സ്വദേശി കണ്ണനെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ച ശേഷം കയ്യിലുണ്ടായിരുന്ന നാൽപതിനായിരം രൂപയും മൊബൈൽ ഫോണുകളുമാണ്ഇവർ കവർച്ച നടത്തിയത്.
ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജയേഷ്,അജിത് കുമാർസിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്,അനീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.