പാലക്കാട്: കള്ളപ്പണ ആരോപണക്കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ.
സംസ്ഥാന കോൺഗ്രസ് നേതൃത്വം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
കോൺഗ്രസിന് വേണ്ടി കള്ളപ്പണം എത്തിയിട്ടുണ്ടെന്നുള്ള വിവരത്തെ തുടർന്ന് പാലക്കാട് കെപിഎം റീജൻസി ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രി പരിശോധന നടന്നിരുന്നു. ഹോട്ടലിലെ 12 മുറികളിലാണ് പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
കോൺഗ്രസ് സിപിഎം നേതാക്കളും മാധ്യമപ്രവർത്തകരും താമസിച്ചിരുന്ന ഹോട്ടലിലാണ് അപ്രതീക്ഷിത റെയ്ഡ് നടന്നത്.
യൂണിഫോമും ഐഡന്റിറ്റി കാർഡും ഇല്ലാതെ എത്തിയ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയ പുരുഷസംഘമാണ് തങ്ങളുടെ മുറികളിൽ പരിശോധന നടത്തിയതെന്ന്
കോൺഗ്രസ് വനിതാ നേതാവ് ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ പറഞ്ഞു. തങ്ങളുടെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ പുരുഷ പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചെന്നും വനിതാ നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.സിപിഎം നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയില്ലെന്നും ഇവർ ആരോപിച്ചു.
റെയിഡിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നുവരികയാണ്.
തുടർന്നാണ് കോൺഗ്രസ് നേതാക്കൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയത്.
ആരോപണം നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.