തിരുവനന്തപുരം : അറ്റകുറ്റപ്പണി പൂർത്തിയാക്കി കുണ്ടന്നൂർ– തേവര പാലം തുറന്നു. 1.75 കിലോ മീറ്റർ പാലത്തിലെ ടാറിങിനായി കഴിഞ്ഞ 15-ാം തിയതി മുതൽ പാലം അടച്ചിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് പാലം തുറന്നത്.
ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങൾ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു. ഇതോടെ ഈ മേഖലയിലെ കടുത്ത യാത്രാക്ലേശത്തിന് ശമനമായി.ഒരുമാസം അടച്ചിട്ട് ജോലികൾ നടത്താനായിരുന്നു പദ്ധതി. എന്നാൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ നടത്തണമെന്ന് നിർദേശിച്ചിരുന്നു. തുടർന്ന് 15 നാൾകൊണ്ട് പണി തീർക്കുകയായിരുന്നു.