തിരുവനന്തപുരം : വിജിലൻസ് ബോധവൽക്കരണ വാരാഘോഷത്തിൻ്റെ ഭാഗമായി കരമന ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി സ്കൂളിൽ വച്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ ഇൻസ്പെക്ടർ എസ്.എം പ്രദീപ് കുമാർ ബോധവൽക്കരണ ക്ലാസ് നടത്തി . അഴിമതി എന്നാൽ എന്താണെന്നും അഴിമതി തടയുന്നതിൽ വിദ്യാർത്ഥികളുടെ പങ്കിനെ കുറിച്ചും, അഴിമതിയെ സംബന്ധിച്ച് അറിവ് ലഭിച്ചാൽ വിജിലൻസ് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനെ കുറിച്ചും ബോധവൽക്കരണം നടത്തുകയുണ്ടായി. ബോധവൽക്കരണ ക്ലാസിൽ എസ്പിസി യുടെ സിവിൽ പോലീസ് ഓഫീസർ സൗമിനി ടീച്ചർ. അജികുമാർ, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ഗ്രേഡ് എസ്ഐ മഹേഷ്, ലീനകുമാരി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, വിജിലൻസ് ഉദ്യോഗസ്ഥരായ സജിത്കുമാർ, പ്രതീപ്, ഷബ്ന ഉൾപ്പടെ നൂറോളം പേർ പങ്കെടുത്തു.