തിരുവനന്തപുരം: മംഗലപുരത്ത് പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചു . നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ കൊല്ലം സ്വദേശികളായ രണ്ടുപേർ പിടിയിലായെന്ന് സൂചന.
കേബിൾ ജോലിക്ക് എത്തിയവരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് .
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കേബിൾ അറ്റകുറ്റപ്പണിക്കായി പ്രതികൾ പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ സഹോദരനും വീട്ടിൽ ഉണ്ടായിരുന്നു. സഹോദരന് ഫോൺ വന്നതിനെത്തുടർന്ന് പുറത്തേക്ക് പോയപ്പോഴായിരുന്നു ഇവർ പെൺകുട്ടിക്ക് നേരെ തിരിയുകയും വായിൽ തുണി തിരുകികയറ്റി പീഡിപ്പിച്ചത് . ആക്രമണത്തിൽ ഭയന്നു പോയെങ്കിലും ആത്മധൈര്യം വീണ്ടെടുത്ത പെൺകുട്ടി ഇവരെ തള്ളി മാറ്റി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സമീപത്തെ പ്രദേശവാസികളോട് കാര്യം പറഞ്ഞതിനെ തുടർന്ന് മംഗലപുരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
പ്രദേശത്തെ കേബിൾ ടിവി നടത്തിപ്പുകാരനോടൊപ്പം സാങ്കേതിക സഹായികളായി ജോലി ചെയ്തു വന്നിരുന്നവരാണ് പിടിയിലായത്.
പ്രതികളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളുടെ ഫോട്ടോ പെൺകുട്ടിയെ കാണിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. പ്രതികളെ നേരിട്ട് പെൺകുട്ടിയുടെ മുന്നിലെത്തിച്ച് സ്ഥിരീകരണം നടത്തിയതിനുശേഷം മാത്രമേ വിവരങ്ങൾ പുറത്തുവിടുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു