തിരുവനന്തപുരം : ഇടതുപക്ഷ എംഎൽഎമാരെ ബിജെപിയിൽ എത്തിക്കാൻ തോമസ് കെ തോമസ് ശ്രമം നടത്തിയെന്ന് മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പറഞ്ഞു.
ആന്റണി രാജുവിനും, കോവൂർ കുഞ്ഞുമോനും ബിജെപിയുടെ സഖ്യകക്ഷിയായ എൻസിപി അജിത് പവാർ പക്ഷം തോമസ് കെ തോമസ് മുഖേനെ 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ഇരുവർക്കും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തത്.
സംഭവം രഹസ്യമായി അറിഞ്ഞ മുഖ്യമന്ത്രി നടത്തിയ അന്വേഷണത്തിൽ കോഴ വാഗ്ദാനം ചെയ്തെന്ന് ആന്റണി രാജു സ്ഥിരീകരിച്ചു.എന്നാൽ ഓർമ്മയില്ലെന്നായിരുന്നു കോവൂർ കുഞ്ഞുമോന്റെ മറുപടി.
അതേസമയം മുഖ്യമന്ത്രിയുടെ ആരോപണം നിഷേധിച്ച തോമസ് കെ തോമസ് മുഖ്യമന്ത്രിക്ക് ആരോപണം നിഷേധിച്ചുകൊണ്ടുള്ള കത്ത് കൈമാറുകയും ചെയ്തിട്ടുണ്ട്.
എന്നാൽ കോഴ വിവാദം തന്നെയാണ് തോമസ് കെ തോമസിന്റെ മന്ത്രിസഭാ പ്രവേശനത്തിന് വിലങ്ങ് തടിയായത്.