വിവാദ കണ്ണൂർ പെട്രോൾ പമ്പിൽ ; ഇ.ഡി അന്വേഷണം ആരംഭിച്ചു

കണ്ണൂർ: എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച വിവാദ പെട്രോൾ പമ്പിലെ സാമ്പത്തികവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം.
അഴിമതി നിരോധന നിയമം,കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് അന്വേഷണം ആരംഭിച്ചത്.

പുതിയ പെട്രോൾ പമ്പിനായി ചെലവിട്ട രണ്ടുകോടി 70 ലക്ഷം രൂപയിൽ 70 ലക്ഷം രൂപയുടെ കണക്കുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃതമായി സമ്പാദിച്ച പണം പെട്രോൾ പമ്പ് വഴി വെളുപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം സർക്കാർ ഉദ്യോഗസ്ഥന് പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഭാരത് പെട്രോളിയം കോർപ്പറേഷനോട്‌ പെട്രോളിയം മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥനായ പ്രകാശന് നിയമപരമായി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയില്ലെന്നും, മറ്റു ചിലരുടെ ബിനാമിയാണ് പ്രകാശനെന്ന് ആരോപിച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.