താലൂക്ക് സർവ്വെയർ വിജിലൻസ് പിടിയിൽ

പാലക്കാട്: താലൂക്ക് സർവ്വേയർ വിജിലൻസ് പിടിയിൽ.പരാതിക്കാരന്റെ പേരിലുള്ള വസ്തു അളന്ന് തിട്ടപ്പെടുത്തി നൽകുന്നതിന് അപേക്ഷകന്റെ കൈയ്യിൽ നിന്നും താമസ സ്ഥലത്ത് വച്ച് 5,000 രൂപ കൈക്കൂലി വാങ്ങിയ അഗളി താലൂക്ക് സർവ്വേയർ ഹസ്കറിനെയാണ് പാലക്കാട് വിജിലൻസ് പിടികൂടിയത്.
വിജിലൻസ് മധ്യമേഖല പോലീസ് സൂപ്രണ്ട് എസ്. ശശിധരൻ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി ഷംസുദ്ദീന്റെ നേതത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇയാളെ പിടികൂടിയത്.