കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

അടൂർ : അടൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 3.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. പത്തനാപുരം സ്വദേശികളായ സനൂപ് (28), അബു (43) എന്നിവരാണ് വാഹനത്തിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി പിടിയിലായത്.

ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മാരായ ശശിധരൻ പിള്ള, ഹരീഷ് കുമാർ, ഹരി കുമാർ, ഗ്രേഡ്പ്രിവന്റീവ് ഓഫീസർ സുരേഷ് ഡേവിഡ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻ, ജോബിൻ, എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.