മദ്രസകൾ അടച്ചുപൂട്ടണം : സുപ്രീംകോടതി സ്റ്റേ നൽകി

ദില്ലി : മദ്രസകൾ അടച്ചുപൂട്ടണമെന്ന കേന്ദ്രബാലാവകാശ കമ്മീഷന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ.
രാജ്യത്തെ വിദ്യാഭ്യാസ അവകാശങ്ങൾ നടപ്പിലാക്കാത്ത മദ്രസകൾ അടച്ചുപൂട്ടണ്ണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻ ശുപാർശ വന്നതോടെ സംസ്ഥാനത്തെ മദ്രസകൾ ഉടൻ അടച്ച് പൂട്ടണമെന്ന് ഉത്തർപ്രദേശ് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെ
ജമിയ്യത്തുൽ ഉലുമ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി.
തുടർനടപടികൾ സ്വീകരിക്കരുതെന്ന് സംസ്ഥാന കേന്ദ്ര സർക്കാരുകളോടും
ദേശീയ ബാലാവകാശ കമ്മീഷനോടും സുപ്രീംകോടതി നിർദ്ദേശം നൽകി.
കേന്ദ്രം ബാലാവകാശ കമ്മീഷനോടും കേന്ദ്രസർക്കാരിനോടും മദ്രസകൾ അടച്ചുപൂട്ടണമെന്ന ഉത്തരവിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതി നോട്ടീസ് നൽകിയിട്ടുണ്ട്. വാദങ്ങൾ കേട്ടിട്ടാകും സുപ്രീംകോടതി അന്തിമവിധി ഉണ്ടാവുക.