പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നടത്തിയ അഴിമതി ആരോപണത്തിൽ മനംനൊന്ത് കണ്ണൂരിൽ ആത്മഹത്യ ചെയ്ത എ.ഡി.എം ന്റെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിൽ പൊതു ദർശനത്തിനുശേഷം മലയാലപ്പുഴയിലെ വീട്ടിലെത്തിച്ചു.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് നൂറുകണക്കിന് റവന്യൂ ഉദ്യോഗസ്ഥരും ആയിരക്കണക്കിന് വരുന്ന പ്രദേശവാസികളും സുഹൃത്തുക്കളും അടങ്ങുന്ന വലിയൊരു ജനക്കൂട്ടമാണ് അവസാനമായി നവീനെ ഒരുനോക്ക് കാണുവാൻ പത്തനംതിട്ട കളക്ടറേറ്റിലും വസതിയിലും എത്തിയത്.
റവന്യൂ വകുപ്പ് മന്ത്രി കെ ആർ രാജൻ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, പത്തനംതിട്ട മുൻ കളക്ടർമാരായ ദിവ്യ എസ് അയ്യര്, മുഹമ്മദ് നൂഹ്, തുടങ്ങി നിരവധി ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ മൃതദേഹം കാണാനായി വസതിയിൽ എത്തി. സർവീസിലെ നീണ്ടകാലം പത്തനംതിട്ട കളക്ടറേറ്റിൽ ജോലി ചെയ്തു വന്നിരുന്ന നവീന്റെ ജീവനറ്റ ശരീരത്തിന് കണ്ണീരോടെയാണ് മുൻ പത്തനംതിട്ട കളക്ടർമാർ യാത്രാഞ്ജലി സമർപ്പിച്ചത്
സംസ്കാര ചടങ്ങുകൾ ഇന്ന് രണ്ടുമണിക്ക് ശേഷം വീട്ടു വളപ്പിൽ നടക്കും.