കരുനാഗപ്പള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട

കൊല്ലം :എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുമായി ഒരാൾ പിടിയിൽ.
ഓച്ചിറ മേമന വിജേഷ് ഭവനത്തിൽ  വിജേഷിനെ(33)യാണ്
എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ സി.പി ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇയാളിൽ നിന്നും 104. 662 ഗ്രാം എം.ഡി.എം.എ. യും 106 ഗ്രാം കഞ്ചാവും മയക്കുമരുന്ന് വില്പന നടത്തുവാൻ ഉപയോഗിച്ച സ്‌കൂട്ടറും പിടികൂടി. സമീപകാലത്ത് ജില്ലയിൽ കണ്ടെടുക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്.

ഗോവ,ബാംഗ്ലൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ സിന്തറ്റിക്ക് ഡ്രഗ്സ് കടത്തിക്കൊണ്ടുവന്ന് ജില്ലയിൽ വിതരണം ചെയ്യുന്നവരിൽ പ്രധാനിയാണ് വിജേഷ്.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിന് വിജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ സി. പി ദിലീപ്, അസി എക്സൈസ് ഇൻസ്‌പെക്ടർ പ്രേം നസീർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ മനു,സിവിൽ എക്സൈസ് ഓഫീസർമാരായ ജോജോ, അജിത് കുമാർ, അനീഷ്, അഭിരാം,സൂരജ്, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ, ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.